Header Include

Malayalam translation - Abdul-Hamid Haidar Al-Madany and Kanhi Muhammad

Translation of the Quran meanings into Malayalam by Abdul-Hamid Haidar Al-Madany and Kanhi Muhammad.

QR Code https://quran.islamcontent.com/ml/malayalam_kunhi

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ

(നബിയേ,) പറയുക: അവിശ്വാസികളേ,

(നബിയേ,) പറയുക: അവിശ്വാസികളേ,

لَآ أَعۡبُدُ مَا تَعۡبُدُونَ

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

وَلَآ أَنَا۠ عَابِدٞ مَّا عَبَدتُّمۡ

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

لَكُمۡ دِينُكُمۡ وَلِيَ دِينِ

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)

1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)
Footer Include